വീഡിയോ ഫയല്‍ വഴി ഹാക്കിംഗ്; വാട്ട്‌സാപ്പിന്റെ പുതിയ പതിപ്പിലേക്ക് മാറാന്‍ നിര്‍ദേശം

വാട്ട്‌സാപ്പിലെ വീഡിയോ ഫയല്‍ വഴി ഫോണിലേക്ക് വൈറസ് എത്തുന്നത് തടയാന്‍ വാട്ട്‌സാപ്പിന്റെ പുതിയ പതിപ്പിലേക്ക് മാറാന്‍ നിര്‍ദേശം. കേന്ദ്ര സുരക്ഷ ഏജന്‍സിയായ സെര്‍ട്ട് ഇന്‍ ഷോര്‍ട്ടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എംപി ഫോര്‍ ഫോര്‍മാറ്റിലുള്ള വീഡിയോ ഫയലുകള്‍ വഴി വൈറസ് കടത്തിവിട്ട് ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസുരക്ഷ ഏജന്‍സിയുടെ നിര്‍ദേശം. പെഗസസ് ആക്രമണം ലോകത്ത് ചര്‍ച്ചയായതിനു പിന്നാലെയാണ് ഈ വിവരവും പുറത്തായത്.വിഡിയോ ഷെയറിംഗിലെ പിഴവുകള്‍ വഴിയാണ് വൈറസിന് ഫോണില്‍ കടന്നുകൂടാന്‍ കഴിയുന്നതെന്നാണ് വിദഗ്ധാഭിപ്രായം.
വൈറസ് ബാധിക്കാതിരിക്കാന്‍ വാട്ട്‌സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡ് ഓഫാക്കി വയ്ക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച പെഗസസ് എന്ന പ്രോഗ്രാം വിവിധ രാജ്യങ്ങളിലെ 1400 ലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here