വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവം; സ്‌കൂളിലെത്തി നാട്ടുകാരുടെ പ്രതിഷേധം; പൂട്ടിയിട്ട സ്റ്റാഫ് റൂം അടിച്ചുതകർത്തു

വയനാട് ബത്തേരി പുത്തൻകുന്നിൽ സ്‌കൂളിൽവച്ച് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. പൂട്ടിയിട്ട സ്റ്റാഫ് റൂം നാട്ടുകാർ അടിച്ചുതകർത്തു.
പ്രതിഷേധം ഭയന്ന് സ്റ്റാഫ് റൂം പൂട്ടിയിട്ട് അതിനകത്തിരിക്കുകയായിരുന്നു അധ്യാപകർ. ഈ മുറിയുടെ പൂട്ടാണ് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് പൊളിച്ച് അകത്തേക്ക് കയറിയത്.
കുട്ടിയുടെ മരണത്തിന് കാരണം അധ്യാപകരുടെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വൃത്തിഹീനമായ അന്തരീക്ഷമാണ് സ്‌കൂളിലുള്ളത്. എന്നിട്ടും സിമന്റിട്ട വൃത്തിഹീനമായ തറയിൽ ചെരുപ്പിട്ട് കയറാൻ വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സമ്മതിച്ചിരുന്നില്ല.
കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതും ക്ലാസ് മുറികൾ വേണ്ട രീതിയിൽ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. ക്ലാസ് മുറികളിൽ നിരവധി മാളങ്ങൾ ഇനിയുമുണ്ടെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
story highlights : snake bite, wayanad, school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here