തക്കാളിക്ക് പൊള്ളുന്ന വില; വിവാഹവേദിയിൽ തക്കാളി ആഭരണങ്ങളണിഞ്ഞ് വധു: വീഡിയോ

തക്കാളി കൊണ്ടുള്ള ആഭരണങ്ങളണിഞ്ഞ് വധു വിവാഹപ്പന്തലിൽ. പാകിസ്താനിലെ ലാഹോർ സ്വദേശിയായ നൈല ഇനായത് എന്ന മാധ്യമപ്രവർത്തകയാണ് തക്കാളി ആഭരണങ്ങളണിഞ്ഞ് വിവാഹപ്പന്തലിൽ എത്തിയത്. നൈലയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സ്വർണ്ണത്തിനു പകരം തക്കാളി ആഭരണങ്ങളണിഞ്ഞ നൈല വ്യത്യസ്തമായ ഒരു പ്രതിഷേധമാണ് ഈ പ്രവൃത്തിയിലൂടെ അറിയിച്ചത്. സ്വർണ്ണ വിലക്കൊപ്പം തക്കാളിയുടെ വിലയും അധികരിച്ചു വരികയാണെന്നറിയിക്കാനും അത്തരത്തിൽ ബോധവത്കരണം നടത്താനുമാണ് അവർ ഇങ്ങനെ ആഭരണങ്ങൾ അണിഞ്ഞ് വിവാഹപ്പന്തലിൽ എത്തിയത്.

സ്വർണ്ണ വിലക്കൊപ്പം തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ടെന്നും അതുകൊണ്ട് വിവാഹത്തിന് സ്വർണത്തിനു പകരം തക്കാളി ഉപയോഗിക്കാൻ തീരുമാനിച്ചു എന്നുമാണ് വിഷയത്തിൽ നൈലയുടെ പ്രതികരണം.

പാകിസ്താനിൽ 300 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഹോൾസെയിൽ വില 200 രൂപ. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് നൈലയുടെ ഈ പ്രതിഷേധം. എന്നാൽ പെൺകുട്ടിയുടെ വിവാഹം യഥാർത്ഥമല്ലെന്നും സർക്കാരിനെ പരിഹസിക്കുന്നതിന് വേണ്ടി ചെയ്തതാകാണെന്നും ചില ആരോപണങ്ങളും ഉയരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More