ഖവാലി പരിപാടിക്കിടെ ‘കൂട്ടയടി’; വീഡിയോ

ഹരിദ്വാറിൽ ഖവാലി പരിപാടിക്കിടെ കൂട്ടയടി. സീറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഹരിദ്വാറിലെ മൊഹല്ല കൈത്വാറിൽ നടന്ന ഖവാലി പരിപാടിക്കിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. പരസ്പരം കസേരകൊണ്ട് അടിക്കുന്നതും ജനക്കൂട്ടം ചിതറിയോടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

Read Also : മദ്യലഹരിയിൽ ഡമ്മി വാളുമായി യുവാവ്; പേടിച്ചോടി പൊലീസ്: വീഡിയോ

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഹരിദ്വാർ എസ്പി കംലേഷ് ഉപാധ്യായ് പറഞ്ഞു.

എഎൻഐയാണ് വിഷയം റിപ്പോർട്ട് ചെയ്തത്. എഎൻഐ ട്വീറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Story Highlights : fight, viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More