മദ്യലഹരിയിൽ ഡമ്മി വാളുമായി യുവാവ്; പേടിച്ചോടി പൊലീസ്: വീഡിയോ

മദ്യലഹരിയിൽ ഡമ്മി വാളുമായി വെട്ടാനോങ്ങിയ യുവാവിനെക്കണ്ട് പേടിച്ചോടി പൊലീസ് ഉദ്യോഗസ്ഥൻ. വിശാഖപട്ടണത്തു നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ 17നായിരുന്നു സംഭവം. വിശാഖപട്ടണത്തുള്ള കുട്ടികളുടെ തീയറ്ററിനു മുന്നിൽ വെച്ചാണ് ഇയാൾ ഡമ്മി വാളുമായി പൊലീസുകാരനെ ഓടിച്ചത്. വാളോങ്ങി യുവാവ് വരുന്നതും അതുകണ്ട് പൊലീസുകാരൻ ഓടുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

സായ് എന്നയാളാണ് വാളുമായി പൊലീസുകാരനെ ഓടിച്ചതെന്ന് പൊലീസ് അറിയിച്ചു. സായിയും തീയറ്ററിലെ സെക്യൂരിറ്റി ഗാർഡുകളുമായി പ്രശ്നമുണ്ടാവുകയും ഗാർഡ് അറിയിച്ചതനുസരിച്ച് പൊലീസ് അവിടെയെത്തുകയും ചെയ്തു. അപ്പോഴാണ് ഇയാൾ വാളുമായി ഓടിച്ചതെന്നും പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More