Advertisement

കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ രണ്ട് സഹോദരന്മാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

November 21, 2019
Google News 1 minute Read

കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയുടെ രണ്ട് സഹോദന്മാരുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. മറ്റൊരു സഹോദരന്റേയും സഹോദരി ഭർത്താവിന്റേയും രഹസ്യമൊഴികൾ നാളെ രേഖപ്പെടുത്തും.

കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറകൾ തുറന്ന് പരിശോധിക്കുന്നതിന് തലേനാൾ ജോളി സഹോദരന്മാരോട് കുറ്റസമ്മതം നടത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കട്ടപ്പനയിലുള്ള ജോളിയുടെ സഹോദരന്മാരായ ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രിമിനൽ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.

ജോളിയുടെ മറ്റൊരു സഹോദരനായ നോബിൾ, സഹോദരിയുടെ ഭർത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. കൂടാതെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ജോളിക്ക് സഹായം നൽകിയ ഇമ്പിച്ചിമോയി, ഇസ്മയിൽ എന്നിവരെയും ചോദ്യം ചെയ്യും. അറസ്റ്റിലാകുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇമ്പിച്ചിമോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ കുറ്റസമ്മതം നടത്തിയതായി ജോളി അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ അന്നമ്മ വധക്കേസിൽ ജോളിയെ 5 ദിവസത്തേക്കും ആൽഫൈൻ വധക്കേസിൽ പ്രജികുമാറിനെ 2 ദിവസത്തേക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Story highlights- Koodathayi deaths, koodathayi serial muder, jolly joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here