നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു; വഴിയൊരുക്കുക

അപൂർവ രോഗമുള്ള നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു. കൊച്ചി അമൃത ആശുപത്രിയിലേക്കാണ് കുഞ്ഞിനെ എത്തിക്കുന്നത്. ട്വന്റിഫോർ വാർത്തയെ തുടർന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഓഫീസ് ഇടപെട്ടാണ് കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്.

കൈയ്‌ലോ തെറാക്‌സ് എന്ന അപൂർവം രോഗമാണ് കുട്ടിക്ക്. ചുരുക്കം ആളുകളിൽ മാത്രമാണ് ഈ അസുഖം കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യമന്ത്രി ഇടപെട്ട് കൊച്ചി അമൃത ആശുപത്രിയിൽ കുട്ടിയുടെ ഓപ്പറേഷന് സൗകര്യം ഒരുക്കി. കുട്ടിയുമായി വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ് കൊച്ചിക്ക് പുറപ്പെട്ടു.

മുഹമ്മദ് ഷിഹാബിന്റെ ജീവൻ നിലനിർത്താൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ വാർത്ത കഴിഞ്ഞ ദിവസം ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി ആശുപത്രികളിൽ കയറി ഇറങ്ങിയ ശേഷം കുട്ടിയുമായി മാതാപിതാക്കൾ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. രോഗത്തിനുള്ള ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ മാത്രമാണുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് സുഹൃത്തുക്കൾ വഴി ഷിഹാബിന്റെ മാതാപിതാക്കൾ ചാനലുമായി ബന്ധപ്പെട്ടു. വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു.

Story highlights : KK Shailaja, Newborn baby



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More