ജഡ്ജിമാർക്ക് ഉറപ്പുള്ള നട്ടെല്ല് ഉണ്ടാവണം; പുതിയ ചീഫ് ജസ്റ്റിസ് സുപ്രിം കോടതിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം : മുൻ സുപ്രിം കോടതി ജഡ്ജി

അടുത്ത കാലത്ത് സുപ്രിം കോടതി നടത്തിയ വിധിന്യായവും ഭരണ തീരുമാനങ്ങളും തോന്നിപ്പിക്കുന്നത് ജഡ്ജിമാർക്ക് ഉറപ്പുള്ള നട്ടെല്ല് ഉണ്ടാകണമെന്നാണെന്ന് മുൻ സുപ്രിം കോടതി ജഡ്ജി മദൻ ബി ലോകൂർ. പ്രത്യേകിച്ച് വ്യക്തി സ്വാതന്ത്ര വിഷയങ്ങൾ പരിഗണിക്കുമ്പോൾ. ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ലോക്കൂറിന്റെ പരാമർശം.

പുതിയ ചീഫ് ജസ്റ്റിസായ എസ്എ ബോബ്‌ഡെ സുപ്രീം കോടതിയുടെ വിശ്വാസ്യതയും ഔന്നത്യവും അടിയന്തിരമായി പുനഃസ്ഥാപിക്കണം. അല്ലെങ്കിൽ സ്വതന്ത്ര നീതി ന്യായ വ്യവസ്ഥക്ക് മരണമണി മുഴങ്ങുമെന്നും ലേഖനത്തിൽ പരാമർശം.

നീതിയുക്തമായ തീരുമാനങ്ങൾ ജഡ്ജിമാർ പുറപ്പെടുവിക്കുമ്പോൾ സാഹചര്യത്തിന് യോജിച്ചതല്ലെന്ന് കാണിച്ച് നടപടി ഉണ്ടാവുന്നത് വെല്ലുവിളിയാണെന്നും ലോകൂർ. സീൽ വെച്ച കവറിൽ കോടതിക്ക് കൈമാറിയ വിരങ്ങളുടെ അടിസ്ഥാനത്തിലോ തെറ്റായ വിവരങ്ങൾ നൽകിയോ സമയമില്ലെങ്കിലോ ഒരാളെ പോലും ജയിലിൽ അടക്കരുതെന്നും ലേഖനത്തിൽ പറയുന്നു.

2018ലാണ് മദൻ ബി ലോകൂർ സുപ്രിം കോടതിയിൽ നിന്ന് വിരമിച്ചത്. നിലവിൽ ഫിജി സുപ്രിം കോടതിയിൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്.

justice madan b lokur, cji

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top