ബെന്യാമിൻ നെതന്യാഹുവിന് അഴിമതി കേസിൽ വിചാരണ

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അഴിമതി കേസിൽ വിചാരണ നേരിടണം. ഇസ്രായേലിൽ അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യ പ്രധാനമന്ത്രിയാണ് നെതന്യാഹു. മൂന്നുകേസുകളിലായി പണംതട്ടിപ്പ്, വിശ്വാസവഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിന് നേരെ ചുമത്തിയത്.

അറ്റോർണി ജനറൽ അവിചായ് മാൻഡിൽബ്ലിറ്റ് ആണ് നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുമെന്ന് കരുതിയ കേസിൽ കുറ്റം ചുമത്തിയതോടെ സർക്കാരിന്റെയും നെതന്യാഹുവിന്റെയും രാഷ്ട്രീയഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.

ആറ് മാസത്തിനിടെ രണ്ട് വട്ടം നടന്ന വോട്ടെടുപ്പുകളിൽ ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും മറ്റ് കക്ഷികൾക്കൊന്നും സർക്കാർ രൂപവത്കരിക്കാനാവാത്ത സാഹചര്യത്തിൽ നെതന്യാഹു ഇപ്പോഴും അധികാരത്തിൽ തുടരുകയാണ്. ആരോപണങ്ങൾ നിഷേധിച്ച് നെതന്യാഹു രംഗത്തെത്തി.

 

benjamin nethanyahu‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More