ഗുവാഹത്തി ഐഐടിയിൽ ജാപ്പനീസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുവാഹത്തി ഐഐടിയിൽ ജാപ്പനീസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ശുചിമുറിയിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ജപ്പാനിലെ ജിഫു സർവകലാശാലയിൽ നിന്നെത്തിയ കോത്ത ഒന്നോഡ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ബയോ സയൻസ്, ബയോ എൻജിനീയറിംഗ് വിഭാഗത്തിൽ മൂന്നു മാസത്തെ ഇന്റേൺഷിപ്പിന് ചേർന്നതാണ് കോത്ത. കഴിഞ്ഞ ദിവസം ഇയാളെ ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ കതകു പൊളിച്ച് മുറിക്കുള്ളിൽ കയറിയപ്പോഴാണ് ശുചി മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഈ മാസം അവസാനത്തോടെ നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്.

Story highlights- Suicide, guwahati iit, japanese student‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More