കേരള സർവകലാശാലയിൽ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കേരള സർവകലാശാലയിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജോൺസണെയാണ് സസ്‌പെൻഡ് ചെയ്തത്. ജോൺസൺ മോശമായി പെരുമാറുന്നവെന്ന് കാണിച്ച് വിദ്യാർത്ഥികൾ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു.

പരാതിയിൽ അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലയുടെ നടപടി. സൈക്കോളജി വിഭാഗത്തിലെ ഒന്നാം വർഷ എംഎസ്‌സി വിദ്യാർത്ഥികളാണ് വൈസ് ചാൻസിലർക്ക് പരാതി നൽകിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More