Advertisement

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാന്‍ നിയമം

November 22, 2019
Google News 2 minutes Read

ക്ഷേത്ര പരിസരങ്ങളില്‍ ആയുധപരിശീലനം നടത്തുന്നത് തടയാന്‍ നിയമനിര്‍മ്മാണം ഉടന്‍. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നിലപാടറിയിച്ചതിന് പിന്നാലെയാണ് ആയുധപരിശീലനം തടയാന്‍ പുതിയ നിയമം. സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ദേവസ്വം ഭൂമിയില്‍ പരിശീലനങ്ങള്‍ വിലക്കുന്നത്

ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ആയുധമുപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ പരിശീലനങ്ങളും ഡ്രില്ലിനോ ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കരുത് എന്നാണ് നിയമത്തില്‍ പറയുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവ് ശിക്ഷയോ 5000 രൂപ പിഴയോ ഒടുക്കണം. പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് നിയമഭേദഗതി. ജനുവരിയില്‍ ബില്‍ തയ്യാറായെങ്കിലും ശബരിമല പ്രക്ഷോഭവും ലോക്‌സഭ തെരഞ്ഞെടുപ്പും കാരണമാണ് തുടര്‍നടപടികള്‍ നിയമനിര്‍മ്മാണം വൈകിയത്. ക്ഷേത്രപരിസരങ്ങളില്‍ ചില സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് തടയാന്‍ നടപടി വേണമെന്ന് സിപിഐഎം അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു

Story Highlights- Arms training in temple premises, Legislation , Temple-centered weapons training

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here