Advertisement

ജമ്മുകശ്മീരില്‍ നേതാക്കളെ കാണാന്‍ അനുമതി തേടി ഇടത് എംപിമാര്‍

November 22, 2019
Google News 2 minutes Read

ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ അനുമതി തേടി ഇടത് എംപിമാര്‍. അനുമതി തേടി ഇടത് എംപിമാര്‍ കശ്മീര്‍ ആഭ്യന്തര വകുപ്പിന് കത്തയച്ചു. രാജ്യസഭാ അംഗങ്ങളായ എളമരം കരീം,  ടികെ രംഗരാജന്‍, ബിനോയ് വിശ്വം എന്നി ഇടത് എംപിമാരാണ് കാശ്മീര്‍ ആഭ്യന്തര വകുപ്പിന് കത്തയച്ചത്

ലോക്‌സഭാ അംഗം ഫറൂഖ് അബ്ദുള്ള, സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരെ കാണുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം. ഇവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നതിനും സൗഹൃദ സംഭാഷണം നടത്തുകയുമാണ് ഉദ്ദേശമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയതിനാല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളായ തങ്ങള്‍ക്കും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. കശ്മീരിലെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രിംകോടതി ഉപാധികളോടെ അനുമതി നല്‍കിരുന്നു.

 

Story Highlights- Left MPs seeking permission to meet leaders in Jammu & Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here