അതല്ല ഒറിജിനൽ; രാണു മൊണ്ടാൽ മേക്കപ്പിട്ട യഥാർത്ഥ ചിത്രം പങ്കുവച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

റെയിൽവേ സ്റ്റേഷനിൽ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായി പിന്നണി ഗാന രംഗത്തെത്തിയ രാണു മൊണ്ടാൽ മേക്കപ്പ് ചെയ്ത ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ആ ഫോട്ടോ ഒറിജിനലല്ലെന്ന് ആ മേക്കപ്പ് ചെയ്ത മേക്കപ്പ് ആർട്ടിസ്റ്റ്.

വെള്ള നിറത്തിൽ കട്ടി മേക്കപ്പിട്ടിരുന്ന ഗായികയെ കണ്ടാൽ പ്രേതത്തെ പോലിരിക്കുന്നെന്നും മറ്റും വലിയ രീതിയിലുള്ള ട്രോളുകളാണ് ഇറങ്ങിയത്. എന്നാൽ വൈറലായ ചിത്രമല്ല മേക്ക് ഓവറിന്റെതെന്ന് വാദിച്ചാണ് മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്തെത്തിയിട്ടുള്ളത്.

കാൻപൂരിലെ മേക്കപ്പ് ആർട്ടിസ്റ്റായ സന്ധ്യയാണ് രാണുവിന്റെ മേക്ക് ഓവറിന് പിന്നിൽ. ഇൻസ്റ്റാഗ്രാമിൽ വൈറലായ ചിത്രവും യഥാർത്ഥ ചിത്രവും ചേർത്ത് പങ്കുവച്ചിരിക്കുകയാണ് ഇവർ.

‘ഞാൻ മേക്കപ്പ് ചെയ്ത രാണുവിന്റെ രൂപവും പ്രചരിക്കുന്ന ചിത്രത്തിലെ രൂപവും തമ്മിൽ വളരെയധികം വ്യത്യാസങ്ങളുണ്ട്. തമാശയും ട്രോളും നല്ലതുതന്നെ, എന്നാൽ ഒരാളുടെ മനസിനെ വിഷമിപ്പിക്കുന്നുവെങ്കിൽ അതൊരു നല്ല കാര്യമല്ല. ഈ ഫോട്ടോക്ക് പിന്നിലെ യാഥാർത്ഥ്യം ഇതിനാൽ മനസിലാക്കുമെന്നാണ് പ്രതീക്ഷ. അതിനാണ് ചിത്രം പങ്കുവക്കുന്നത്.’ എന്ന കുറിപ്പുമുണ്ട് പടത്തിനൊപ്പം.

പഴയ ചിത്രത്തിൽ മുഖത്ത് വെള്ള നിറം പൂശി കണ്ണെഴുതി കടും പിങ്ക് ലിപ്സ്റ്റിക്കിട്ട നിലയിലായിരുന്നു രാണു. സന്ധ്യ പങ്കുവച്ച ചിത്രത്തിൽ താരതമ്യേന സുന്ദരിയായിട്ടുണ്ട് രാണു മൊണ്ടാൽ.

ഇത് ചെയ്ത മേക്കപ്പ് ആർട്ടിസ്റ്റിന് 2020ൽ ഓസ്‌കറെന്നും രാണു മൊണ്ടാൽ ‘നൺ’ പ്രേതസിനിമയിൽ എന്ന തരത്തിലുമായിരുന്നു ട്രോളുകൾ.

ഗായിക പാവപ്പെട്ട നിലയിൽ നിന്ന് പ്രശസ്തയായപ്പോൾ തങ്ങൾ കണക്ക് കൂട്ടിയ നിലയിൽ ജീവിക്കാത്തതിൽ അസ്വസ്ഥരായ ആളുകളാണ് ട്രോളുകൾക്ക് പിന്നിൽ.

കുറച്ച് മുമ്പ് രാണു തന്നെ തൊടരുതെന്ന് പറഞ്ഞ് ഒരു യുവതിയോട് ദേഷ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു.

 

ranu mondal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More