ഷഹ്‌ല ഷെറിന്റെ മരണം: ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് മന്ത്രി

വയനാട് ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല  ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രികളുടെ വീഴ്ച ആരോഗ്യ വകുപ്പ് അന്വേഷിക്കും. ആരോഗ്യ വകുപ്പ് വിജിലൻസ് അഡീഷണൽ ഡയറക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയായി മന്ത്രി കെകെ ശൈലജ അറിയിച്ചു.

Read Also: ഷഹല ഷെറിന്‍റെ മരണം: തൃശൂരിൽ ബിജെപിയുടെ വൻ പ്രതിഷേധം

ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ മന്ത്രി ആരോഗ്യ ഡയറക്ടർക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിനിയ്ക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.

പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

 

k k shilaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top