തീർത്ഥാടകരുടെ കുറവ്; 28 ബസുകൾ കെഎസ്ആർടിസി തിരിച്ചയച്ചു

പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടതോടെ കെഎസ്ആർടിസിയ്ക്ക് വരുമാന നഷ്ടം വന്നിരിക്കുകയാണ് തീർത്ഥാടകരില്ലാത്തതിനാൽ 28 ബസുകൾ തിരിച്ചയച്ചു.

സാമ്പത്തിക പ്രതിസന്ധി ശബരിമല സർവീസുകളുടെ വരുമാനത്തിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കെഎസ്ആർടി ഇത്തവണ എസി ബസുകൾ ഉൾപ്പെടെ 136 ബസുകളാണ് നിലയ്ക്കൽ പമ്പാ ചെയിൻ സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ബസുകളിൽ കണ്ടക്ടർമാരെയും ഏർപ്പെടുത്തിയിരുന്നു. നട തുറന്ന് ആദ്യ രണ്ട് ദിവസങ്ങളിൽ എൺപത് ലക്ഷത്തിനടുത്ത് വരുമാനം ലഭിച്ചു. എന്നാൽ, പമ്പയിലേക്ക് 15 സീറ്റ് വരെയുള്ള വാഹനങ്ങൾ കടത്തിവിട്ടതോടെ സാമ്പത്തിക നഷ്ടത്തിലായി കെഎസ്ആർടിസി ഇന്നലത്തെ വരുമാനം 19 ലക്ഷം രൂപ മാത്രമാണ്.

സാമ്പത്തിക നഷ്ടത്തെ തുടർന്ന് ഇതിനോടകം 200 ജീവനക്കാരെ തിരിച്ചയച്ചു. വരുമാനം കുറയുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നിർത്തലാക്കേണ്ട അവസ്ഥയിലാണ് കെഎസ്ആർടിസി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More