Advertisement

അജിത് പവാർ വഞ്ചകൻ; കേസ് ഭയന്നാകാം നീക്കം; ആരോപണവുമായി ശിവസേന

November 23, 2019
Google News 5 minutes Read

അജിത് പവാർ ശരത് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന. തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാർ പറഞ്ഞതിനെ തുടർന്നാണ് ശിവസേന പ്രതികരണം. ശരത് പവാർ തീരുമാനത്തിന്റെ ഭാഗമല്ലെന്നും സേന. എൻഫോഴ്‌സ്‌മെന്റ് കേസ് ഭയന്നിട്ടായിരിക്കും അജിത് പവാറിന്റെ നീക്കമെന്നും ആരോപണം.

ബിജെപിയുമായുള്ള കൂട്ടുകെട്ട് എൻസിപിയുടെ തീരുമാനമല്ല, അജിതിന്റെ സ്വന്തം നീക്കമെന്ന് ശരത് പവാർ ട്വീറ്റ് ചെയ്തു. എൻസിപിയുടെ പിന്തുണ നീക്കത്തിനില്ല. പ്രഫുൽ പട്ടേലും സഖ്യനീക്കം തള്ളി.

Read Also: മഹാരാഷ്ട്ര: സഖ്യനീക്കം തള്ളി ശരത് പവാർ; ചതിയെന്ന് കോൺഗ്രസ്

സഖ്യം ജനാധിപത്യത്തോടുള്ള ചതിയെന്ന് കോൺഗ്രസ് പാർട്ടി. എന്നാലും കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ അവ്യക്തതയുണ്ട്.

അതിനിടെ പുതിയ മഹാരാഷ്ട്ര സർക്കാരിനെ അഭിനന്ദിച്ച് മോഡിയും അമിത് ഷായും രംഗത്തെത്തി. വികസന സഖ്യമെന്ന് കൂട്ടുകെട്ടിനെ ഷാ വിളിച്ചു.

അതേസമയം, അതിനിടെ എൻസിപി പിളർപ്പിലേക്കെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ബിജെപിയുമായി സഖ്യം കേരളത്തിലും തുടരുമെന്ന് എൻസിപി വക്താവ് പ്രതികരിച്ചു. എൻഡിഎയുടെ ഭാഗമാകുമെന്നും എൻസിപി ദേശീയ വക്താവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here