Advertisement

ചിലെ ജനകീയ പ്രക്ഷോഭം; മരിച്ചവരുടെ എണ്ണം 23 ആയി

November 23, 2019
Google News 1 minute Read

ചിലെയിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. അഞ്ചാഴ്ച പിന്നിടുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

ചിലെയിലെ ജനകീയ പ്രക്ഷോഭം അടിച്ചമർത്തും തോറും കൂടുതൽ ശക്തമാവുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരു പതിമൂന്നു വയസ്സുക്കാരൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ അഞ്ചാഴ്ചയിലേറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി.

Read Also : പുതിയ ഭരണഘടന സംബന്ധിച്ച് ജനഹിത പരിശോധന നടത്താനൊരുങ്ങി ചിലെ

തലസ്ഥാനമായ സാന്റിയാഗോയിലെ പ്ലാസാ ഇറ്റാലിയയ്ക്ക് സമീപം ആയിരകണക്കിന് പേരാണ് പ്രതിഷേധ പ്രകടനവുമായി ഒത്തുക്കൂടിയത്. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ആസ്ഥാന മന്ദിരം ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പ്രതിഷേധക്കാർ ആക്രമിച്ചു. സമാധാന കരാറെന്ന പേരിൽ വ്യാജ ഉടമ്പടികളുമായി സർക്കാർ തങ്ങളെ പറ്റിക്കുവാൻ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ല. ഇതുവരെ അനുകൂലമായ ഒരു തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

ഇതുവരെ രണ്ടായിരത്തോളം പേർക്കാണ് പ്രക്ഷോഭത്തിൽ പരുക്കേറ്റത്. സമരത്തിനിടെ പെല്ലറ്റുകൾ തറച്ച് 280 പേരുടെ കാഴ്ച തകരാറിലായി. രാജ്യത്തെ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ചിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസി നേരത്തെ പൊലീസിനെതിരെ വ്യാപക പരാതികൾ ലഭിച്ച വിവരം പുറത്തുവിട്ടിരുന്നു. അതേസമയം പ്രതിഷേധക്കാർ അക്രമങ്ങൾക്ക് ശ്രമിക്കരുതെന്ന് പ്രസിഡന്റ് ് സെബാസ്റ്റ്യൻ പിനേര ആവശ്യപ്പെട്ടു.

 

Story highlights : Chile, protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here