മഹാരാഷ്ട്ര സർക്കാരിനെ അഭിനന്ദിച്ച് മോദിയും അമിത് ഷായും

മഹാരാഷ്ട്രയിൽ ഇന്ന് അധികാരത്തിലേറ്റ സർക്കാരിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേർന്നത്.

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ ഇന്ന് അൽപ്പസമയം മുമ്പായിരുന്നു സത്യപ്രതിജ്ഞ. ജനം പിന്തുണച്ചത് ബിജെപിയെയെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രിയാകും. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ.

Read Also: മഹാരാഷ്ട്രയിൽ നാടകീയ നീക്കം; ബിജെപി സർക്കാർ അധികാരത്തിൽ

ശരത് പവാറുമായുള്ള രഹസ്യ നീക്കം നടന്നത് മറ്റ് പാർട്ടികൾ അറിയാതെ. കോൺഗ്രസും ശിവസേനയുമായി ആയിരുന്നു എൻസിപി നേരത്തെ സഖ്യരൂപീകരണത്തിന് ശ്രമിച്ചിരുന്നത്.

അതേസമയം ബിജെപിയുമായി സഖ്യം കേരളത്തിലും തുടരുമെന്ന് എൻസിപി വക്താവ് പ്രതികരിച്ചു. എൻഡിഎയുടെ ഭാഗമാകുമെന്നും എൻസിപി ദേശീയ വക്താവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top