മഹാരാഷ്ട്രയിൽ നാടകീയ നീക്കം; ബിജെപി സർക്കാർ അധികാരത്തിൽ

മഹാരാഷ്ട്ര അധികാര വടംവലിയിൽ ജയിച്ച് ബിജെപി. അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി- എൻസിപി സർക്കാർ അധികാരത്തിലേറി.

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ ഇന്ന് അൽപ്പസമയം മുമ്പായിരുന്നു സത്യപ്രതിജ്ഞ. ജനം പിന്തുണച്ചത് ബിജെപിയെയെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രിയാകും. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ.

Read Also: മഹാരാഷ്ട്രയില്‍ ‘മഹാ വികാസ് അഘാഡി’; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ശരത് പവാറുമായുള്ള രഹസ്യ നീക്കം നടന്നത് മറ്റ് പാർട്ടികൾ അറിയാതെ. കോൺഗ്രസും ശിവസേനയുമായി ആയിരുന്നു എൻസിപി നേരത്തെ സഖ്യരൂപീകരണത്തിന് ശ്രമിച്ചിരുന്നത്.

നേരത്തെ നടന്ന പവാർ- മോഡി കൂടിക്കാഴ്ച കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായിരുന്നു എന്നായിരുന്നു വിശദീകരണം. എന്നാൽ ഇപ്പോഴുള്ള നീക്കം വളരെ രഹസ്യമായിരുന്നു.

സംസ്ഥാനത്ത് എൻസിപി-ശിവസേന- കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ഗവർണറെ കാണാനിരിക്കെയാണ് ഈ നാടകീയ നീക്കം. സർക്കാരിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top