ഐഎസ്എല്‍; ഇടവേളയ്ക്ക് ശേഷം ഇന്ന് ബ്ലാസ്റ്റേയ്‌സ്-ബെംഗളൂരു പോരട്ടം

ഒരിടവേളയ്ക്ക് ശേഷം ഇന്ന് ആരംഭിക്കുന്ന ഐഎസ്എല്‍ മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്.സി.യെ നേരിടും. കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30-നാണ് കളി. ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ ബെംഗളൂരു എഫ്‌സിയുമായി നാലുതവണ എറ്റുമുട്ടിയപ്പോള്‍ മൂന്നു തവണയും ബെംഗളൂരുവിനായിരുന്നു ജയം. ഒരുതവണ സമനിലയായി.

പ്രതിരോധതാരം ജെയ്‌റോ റോഡ്രിഗ്രസ് പരിക്കേറ്റതിനാല്‍ കളിക്കില്ലെന്നത് ബ്ലാസ്റ്റേയ്‌സിന് വെല്ലുവിളിയാണ്. ജെയ്‌റോ റോഡ്രിഗ്രസ് പരിക്ക് കാരണം ഇനി ടൂര്‍ണമെന്റില്‍ കളിക്കാനുള്ള സാധ്യതയും കുറവാണ്. മധ്യനിരതാരം പരിക്ക് മരിയോ ആര്‍ക്വെസ് കളിക്കുന്ന കാര്യവും സംശയമാണ്. ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ മുന്നേറ്റ നിരയില്‍ തുടരും. നായകന്റെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. നാലുകളി കഴിഞ്ഞുനില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഒരു ജയവും രണ്ടു സമനിലയുമാണുള്ളത്. ഏഴാം സ്ഥാനത്താണ് ടീം.

അവസാനകളിയില്‍ ചെന്നൈയിന്‍ എഫ്‌സിയെ 3-0 ത്തിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു എഫ്‌സി. തുടര്‍ച്ചയായ സമനിലകള്‍ക്കുശേഷമായിരുന്നു ബെംഗളൂരു വിജയം നേടിയത്. സുനില്‍ ഛേത്രി, ഉദാന്ത സിംഗ്, റാഫേല്‍ അഗുസ്‌തോ എന്നിവരടങ്ങുന്ന ബെംഗളൂരു അക്രമിച്ച് കളിച്ചാല്‍ ബ്ലാസ്റ്റേയ്‌സിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

Story highlights- ISL; isl kerala blasters vs bengaluru fc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top