കേരള സർവകലാശാല മോഡറേഷൻ ക്രമക്കേട്; അന്വേഷണം നടത്തുന്നതിൽ ക്രൈംബ്രാഞ്ച് ഇന്ന് തീരുമാനമെടുക്കും

കേരള സർവകലാശാല മോഡറേഷൻ ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ ക്രൈംബ്രാഞ്ച് ഇന്ന് തീരുമാനമെടുക്കും. മോഡറേഷൻ മാർക്ക് നിയമവിരുദ്ധമായി കൂട്ടി നൽകിയെന്ന പരാതിയിൽ കഴമ്പുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ.

പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഉന്നതതല നിർദേശാനുസരണം തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരനാണ് സാധ്യത. സോഫ്റ്റ് വെയർ ഡീകോഡിംഗ് നടത്തിയുളള അന്വേഷണത്തിന് സൈബർ സെല്ലിന്റെ സഹായവും തേടിയേക്കും. സർവകലാശാല നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും ക്രൈംബ്രാഞ്ചിന് കൈമാറും.

Kerala university, moderation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top