കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കൊച്ചി കറുകുറ്റിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
അരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. സംഭവത്തെ തുടർന്ന് ഇതുവഴിയുളള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കുണ്ടന്നൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. തീ പടർന്ന ഉടൻ തന്നെ കാറിലെ യാത്രക്കാർ ചാടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.
Story Highlights : fire, kochi
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News