മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം; ത്രികക്ഷി സഖ്യത്തിന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സമർപ്പിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. രാവിലെ 11.30 നാണ് ഹർജി പരിഗണിക്കുക.
സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടികൾ സുപ്രിംകോടതിയെ സമീപിച്ചത്.

ഹർജി ഇന്നുതന്നെ പരിഗണിക്കണെന്ന സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഗവർണറുടെ നപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെ എൻസിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാർ വിളിച്ചു ചേർത്ത എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.

Story highlights- Maharashtra, ncp, bjp, congress, SC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top