ജെഎൻയുവിലെ വിദ്യാർത്ഥി സമരം; രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ടിയെന്ന് സീതാറാം യെച്ചൂരി

ജെഎൻയുവിലെ വിദ്യാർത്ഥി സമരം രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ടിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആർക്കും എതിരയെല്ല സമരമെന്നും യെച്ചൂരി പറഞ്ഞു.

ജെഎൻയു വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ടി ഹൗസിൽ നിന്ന് ആരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനു സമീപം അവസാനിച്ചു. ആറിലധികം യുവജന സംഘടനകൾ മാർച്ചിൽ പങ്കാളിയായി. തിങ്കളാഴ്ച്ച ഉന്നതാധികാര സമിതി സമർപ്പിക്കുന്ന ശുപാർശകൾ അനുസരിച്ച് സമരത്തിന്റെ ഭാവി തീരുമാനിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സിപിഐ നേതാവ് കനയ്യ കുമാർ, ഭിം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദും മാർച്ചിന് പിന്തുണയുമായെത്തി.

Seetharam yechoori, JNU

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top