ടേസ്റ്റിയായി ക്രിസ്പിയായി പരിപ്പുവട തയാറാക്കാം

തനി നാടൻ നാലുമണി പലഹാരമാണ് പരിപ്പുവട. ടേസ്റ്റിയായി ക്രിസ്പ്പിയായി പരിപ്പുവട തയാറാക്കാൻ ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ…

ചേരുവകൾ

  • കടലപ്പരിപ്പ്     – ഒരു കപ്പ്
  • ചെറിയ ഉള്ളി – അരകപ്പ്
  • ഇഞ്ചി                  – മൂന്നു കഷ്ണം
  • കറിവേപ്പില    – രണ്ട് തണ്ട്
  • പച്ചമുളക്          – മൂന്നെണ്ണം
  • വെളുത്തുള്ളി – രണ്ട് അല്ലി
  • വറ്റൽ മുളക്     – മൂന്നെണ്ണം
  • ഉപ്പ്                         – ആവശ്യത്തിന്
  • കായപ്പൊടി      – അര ടീസ് പൂൺ

തയാറാക്കുന്ന വിധം

മൂന്ന് മുതൽ നാല് മണിക്കൂർ വരെ കടലപ്പരിപ്പ് കുതിർക്കാൻ വയ്ക്കുക. കടലപ്പരിപ്പിലെ വെള്ളം വാർന്ന ശേഷം രണ്ട് വലിയ സ്പൂൺ കടലപ്പരിപ്പ് മാറ്റിവയ്ക്കുക. ബാക്കിയുള്ള കടലപ്പരിപ്പ് മിക്‌സിയിൽ ഇട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശേഷം, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വറ്റൽ മുളക്, എന്നിവ അരച്ചു ചേർക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന കടലപ്പരിപ്പ് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് മാറ്റിവച്ച കടലപ്പരിപ്പ് ചേർക്കുക. ശേഷം, കായപ്പൊടി, ഉപ്പ്, എന്നിവ ചേർത്ത് ചെറിയ ഉരുളകളാക്കി പരിപ്പുവടയുടെ കനത്തിൽ പരത്തി ചൂട് എണ്ണയിലിട്ട് വറുത്ത് എടുക്കാം.

Story highlight: Parippuvada‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More