മാസിഡോണിയൻ സെന്റർ ബാക്ക് വ്‌ലാറ്റ്‌കോ ഡ്രോബറോവ് കേരള ബ്ലാസ്റ്റേഴ്‌സിൽ

മാസിഡോണിയൻ സെന്റർ ബാക്ക് വ്‌ലാറ്റ്‌കോ ഡ്രോബറോവ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാർ ഒപ്പുവെച്ചു. 27 കാരനായ ഡ്രോബറോവ് തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിച്ചത് മാസിഡോണയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ക്ലബ്ബായ എഫ്‌കെ വർദറുമായിട്ടാണ്. പിന്നീട് എഫ്‌കെ സ്‌കോപ്‌ജെ, നാപ്രെഡോക് കിസെവോ, ടെടെക്‌സ് ടെറ്റെവോ, മുർസിലാഗോസ് എഫ്‌സി, എഫ്‌സി യുറാർട്ടു യെരേവൻ, അരിസ് ലിമാസ്സോൾ, ഓഹോദ് അൽ മദീന എന്നീ ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.

‘കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനും നന്ദിയുള്ളവനുമാണ്. കെബിഎഫ്‌സി കുടുംബത്തിലെ എല്ലാ ആരാധകർക്കും, അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ ഏറ്റവും മികച്ചത് നൽകാൻ ഞാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പ് നൽകുന്നു. ഈ ക്ലബ് ഒന്നാമതെത്താൻ അർഹമാണ്. ക്ലബ്ബിനായി കളിക്കാൻ കാത്തിരിക്കുകയാണ്, ഒപ്പം മൈതാനത്ത് എന്റെ ഏറ്റവും മികച്ചത് നൽകും’, കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നതിനെക്കുറിച്ച് വ്‌ലാറ്റ്‌കോ ഡ്രോബറോവ് അഭിപ്രായപ്പെട്ടു. അതേസമയം, വ്‌ലാറ്റ്‌കോ ഇന്നത്തെ മത്സരത്തിൽ ബെഞ്ചിലാണ്.

story highlights- kerala blasters, vlatko drobarov

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top