രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മോദിയുടെ വെളിപ്പെടുത്തൽ

ഒരിക്കലും താൻ രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടിക്കാലം മുതൽ തനിക്ക് വായനയിൽ താത്പര്യമുണ്ടായിരുന്നുവെന്നും ഗൂഗിൾ വന്നതോടെ വായനാശീലം കുറഞ്ഞുവെന്നും മോദി പറഞ്ഞു. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ലാ​യി​രു​ന്നു മോ​ദി​യു​ടെ വെളിപ്പെടുത്തൽ.

എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​മാ​യി സം​വാ​ദം ന​ട​ത്ത​വെ​യാ​ണ് പ്രധാനമന്ത്രി തൻ്റെ കുട്ടിക്കാലത്തെപ്പറ്റി ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ നടത്തിയത്. രാഷ്ട്രീയക്കാരനാവാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യതു കൊ​ണ്ടു ത​ന്നെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നതാണ് ത​ന്‍റെ ക​ട​മ​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഗൂ​ഗി​ൾ വ​ന്ന​തോ​ടെ ത​ന്‍റെ വാ​യ​നാ​ശീ​ലം കു​റ​ഞ്ഞെ​ന്നും മോ​ദി പറഞ്ഞു. കുട്ടിക്കാലത്ത് വായനയിലാരുന്നു ഏറെ താത്പര്യം. പക്ഷേ, ഗൂഗിൾ വന്നതോടെ അത് നഷ്ടമായി. എന്തെങ്കിലും അറിയണമെങ്കിൽ ഗൂഗിൾ പോലുള്ള കുറുക്കുവഴികൾ ഉള്ളത് വായനാശീലം കുറയാൻ കാരണമായിട്ടുണ്ടെന്നും മോദി പറഞ്ഞു.

സ്കൂളിൽ താൻ എൻസിസി കേഡറ്റായിരുന്ന കാര്യവും മോദി വിശദീകരിച്ചു. അ​ച്ച​ട​ക്ക​മു​ള്ള കു​ട്ടി​യാ​യി​രു​ന്ന​തി​നാ​ൽ ഒ​രി​ക്ക​ൽ പോ​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടി​രുന്നില്ല. ഒരിക്കൽ മരത്തിൽ കയറിയതിൻ്റെ പേരിൽ ശിക്ഷ ലഭിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ ഒരു പട്ടത്തിൻ്റെ നൂലിൽ കുരുങ്ങിയ പക്ഷിയെ രക്ഷിക്കാനാണ് താൻ മരത്തിൽ കയറിയതെന്നറിഞ്ഞതോടെ എ​ല്ലാ​വ​രും ത​ന്നെ അ​ഭി​ന​ന്ദി​ച്ചു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top