Advertisement

കോൺഗ്രസ് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കൊച്ചി കോർപറേഷൻ മേയറും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും

November 24, 2019
Google News 2 minutes Read

എറണാകുളത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കൊച്ചി കോർപറേഷൻ മേയറും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും. രാജി വയ്ക്കാൻ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നൽകിയ അന്ത്യശാസനം ഇവർ തള്ളി. നിലവിൽ 23ന് ഉള്ളിൽ രാജിവയ്ക്കണമെന്ന ഡിസിസിയുടെ ആവശ്യം നടപ്പിലാക്കിയത് മേയർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന ടൗൺ  പ്ലാനിംഗ്‌, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി മാത്യു മാത്രമാണ്.

കൊച്ചി കോർപറേഷൻ ഭരണ നേതൃത്വം ജില്ലയിലെ കോൺഗ്രസിന് തലവേദനയായി മാറിയിട്ട് നാളെറെയായി. ഒടുവിൽ മേയറോടും 4 സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരോടും സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ടിജെ വിനോദ് എംഎൽഎ കത്ത് നൽകിയിരുന്നു. 23ന് മുൻപ് സ്ഥാനം ഒഴിയാനായിരുന്നു കത്തിലെ മുഖ്യ അവശ്യം. എന്നാൽ, ഡിസിസിയുടെ അന്ത്യശാസനം മേയറും, 3 സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും തളളി കളഞ്ഞു. മേയർ അടക്കം മറ്റ് 4 പേരും നിലവിൽ സ്ഥാനമൊഴിഞ്ഞില്ല എന്ന് മാത്രമല്ല, ഇത് സംബന്ധിച്ച് ഡിസിസിക്ക് വിശദീകരണം നൽകാനും തയാറായിട്ടില്ല. എന്നാൽ, ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും സമ്മർദം ഉണ്ടായാൽ കൗൺസിലർ സ്ഥാനം ഒഴിയാനും ചിലർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മേയർ മാറ്റത്തെ ചൊല്ലിയുള്ള തമ്മിലടി ജില്ലാ കോൺഗ്രസിൽ തുടരുകയാണ്.

Story high light: Mayor of Cochin, Corporation and Standing Committee Chairman, Congress district leadership in crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here