ഈജിപ്തിൽ സിംഹങ്ങളും പൂച്ചകളും പാമ്പുകളും മമ്മി രൂപത്തിൽ

മമ്മികളായി സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ അപൂർവ ശേഖരം അനാവരണം ചെയ്ത് ഈജിപ്ഷ്യൻ അധികൃതർ. സിംഹങ്ങൾ, പൂച്ചകൾ, മൂർഖൻ പാമ്പുകൾ, മുതല, പക്ഷികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയാണ് മമ്മി രൂപത്തിൽ സൂക്ഷിച്ചിരിക്കുന്നത്. മരവും വെങ്കലവും ഉപയോഗിച്ച് നിർമിച്ച മൃഗങ്ങളുടെ പ്രതിമകളും അധികൃതർ പ്രദർശിപ്പിച്ചു.
മമ്മിഫൈ ചെയ്തതായി കണ്ടെത്തിയവയിൽ വലിയ അഞ്ചെണ്ണം കാട്ടുപൂച്ചകളുടേതാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇതിൽ രണ്ടെണ്ണം സിംഹക്കുട്ടികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി മൂന്നെണ്ണം ഏത് ഇനമാണെന്ന് വ്യക്തമായിട്ടില്ല. അത് ചീറ്റപ്പുലിയോ, പുള്ളിപ്പുലിയോ, കരിമ്പുലിയോ ആണെങ്കിൽ അത്തരം ജീവികളെ മമ്മിഫൈ ചെയ്ത ആദ്യ സംഭവമായിരിക്കും അതെന്നാണ് ഈജിപ്തിലെ സുപ്രിം കൗൺസിൽ ഫോർ ആന്റിക്വീറ്റിസിന്റെ തലവൻ പറയുന്നത്. പുരാതന ഈജിപ്തുകാർ മമ്മിഫൈഡ് മൃഗങ്ങളെ ആരാധിച്ചിരുന്നിരിക്കാമെന്നും അതിന്റെ സൂചനകളാകാം ഇതെന്നുമാണ് വിദഗ്ധർ പറയുന്നത്.
Story highlights- mummified, lion, egypt, crocodile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here