ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു

ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പുലർച്ചെ കൊൽക്കത്തയിലായിരുന്നു അന്ത്യം. ബംഗാളിൽ ദീർഘകാലം ജലസേചന- പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.

ആർഎസ്പി ബംഗാൾ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ക്ഷിതി ഗോസ്വാമിയുടെ മരണത്തിൽ ആർഎസ്പി സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. സംസ്‌ക്കാര ചടങ്ങുകളിൽ എൻകെ പ്രേമചന്ദ്രൻ പങ്കെടുക്കും.  ആർഎസ്പിയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച ക്ഷിതി ഗോസാ്വാമി കർഷക പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

story high lights: RSP National General Secretary, Khiti Goswami

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top