കോൺഗ്രസ് നയം അയോധ്യയിൽ ‘മഹാ ക്ഷേത്രം’: സച്ചിൻ പൈലറ്റ്

അയോധ്യയിൽ ‘മഹാ ക്ഷേത്രം’ നിർമിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാജസ്ഥാനിലെ ദൗസ ജില്ലയിൽ മാധ്യമങ്ങളോടാണ് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
അയോധ്യ ഭൂമിതർക്കക്കേസില്‍ സുപ്രിം കോടതി വിധിപറഞ്ഞതിന് പിന്നാലെ തങ്ങൾ രാമക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നു എന്ന് കോൺഗ്രസ് ദേശീയവക്താവ് രൺദീപ് സുർജേവാല വ്യക്തമാക്കിയിരുന്നു.
കോടതി വിധി എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ആ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കണമെന്നും പൈലറ്റ്. വിഷയത്തിൽ രാഷ്ട്രീയം കളിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ മുപ്പത് വർഷമായി അയോധ്യയെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നവർ അത് ആർക്കും ഗുണം ചെയ്യുന്നില്ലെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലെ തെരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ മാറുന്ന അന്തരീക്ഷത്തിന് തെളിവാണെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
sachin pilot, ayodhya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here