ഇതാണ് കഴിവ്; കണ്ണടച്ച് രണ്ടു മിനിറ്റുകൊണ്ട് റൂബിക്‌സ് ക്യൂബ് ശരിയാക്കി ആറു വയസുകാരി

കണ്ണടച്ച് റൂബിക്‌സ് ക്യൂബ് ശരിയാക്കി ആറുവയസുകാരി. വെറും രണ്ടു മിനിറ്റും ഏഴ് സെക്കന്‍ഡും മാത്രമാണ് റൂബിക്‌സ് ക്യൂബിലെ എല്ലാ നിറങ്ങളും കൃത്യമായി ചേര്‍ക്കുന്നതിന് ഈ കൊച്ചുമിടുക്കി എടുത്തത്. ചെന്നൈ സ്വദേശിനിയായ സാറ എന്ന പെണ്‍കുട്ടിയാണ് കണ്ണടച്ച് റൂബിക്‌സ് ക്യൂബ് കൃത്യമായി യോജിപ്പിച്ചത്.

വൈരമുത്തുവിന്റെ കവിതയും പാടിക്കൊണ്ടായിരുന്നു പെണ്‍കുട്ടിയുടെ പ്രകടനം. ചെറുപ്രായത്തില്‍ തന്നെ സാറ അഭിരുചി പരീക്ഷകളില്‍ തത്പരയായിരുന്നുവെന്നും പരിശീലനം നല്‍കിയിരുന്നുവെന്നും അച്ഛന്‍ ചാള്‍സ് പറയുന്നു.

ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് സാറയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഒരു ത്രിമാന രീതിയിലുള്ള പസില്‍ ആണ് റൂബിക്‌സ് ക്യൂബ്. മാജിക് ക്യൂബ് എന്നും ഇത് അറിയപ്പെടുന്നു. ഇന്ന് ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പസില്‍ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്‌സ് ക്യൂബ്. 1974ല്‍ ഹംഗേറിയന്‍ അധ്യാപകനായ എര്‍നോ റൂബിക് ആണ് ഇത് കണ്ടുപിടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top