പൂജ നോക്ഔട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തൃപ്പൂണിത്തുറയില്‍ തുടക്കമായി

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പൂജ നോക്ഔട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തൃപ്പൂണിത്തുറയില്‍ തുടക്കമായി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് മൈതാനത്ത് നടക്കുന്ന ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 ടീമുകളാണ് ഏറ്റുമുട്ടുന്നത് .

അറുപത്തിയൊന്‍പതാമത് ഓള്‍ ഇന്ത്യ പൂജ നോക്ഔട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിനാണ് തൃപ്പൂണിത്തുറയില്‍ തുടക്കമായത്. കഴിഞ്ഞ അറുപത്തിയെട്ട് വര്‍ഷം തുടര്‍ച്ചയായി നടത്തുന്ന പൂജ ക്രിക്കറ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. തൃപ്പൂണിത്തുറയിലെ ക്രിക്കറ്റ് ക്ലബ് മൈതാനത്ത് നടന്ന ചടങ്ങ് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വളര്‍ന്ന് വരുന്ന താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ത്തി കൊണ്ടുവരാന്‍ ബിസിസിഐ ജോയിന്‍ സെക്രട്ടറി എന്ന നിലയില്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു

ബാങ്ക് ഓഫ് ബറോഡ ബാംഗ്ലൂര്‍, ഇന്ത്യ സിമന്റ്‌സ് ചെന്നൈ, ജോളി റോവേഴ്‌സ് കോയമ്പത്തൂര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 ഓളം ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഡിസംബര്‍ 15-നാണ് പൂജ ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം. അടുത്ത വര്‍ഷം മുതല്‍ ഫ്‌ലഡ് ലൈറ്റ് ടൂര്‍ണമെന്റായി പൂജ നോക് ഔട്ട് ക്രിക്കറ്റ് സംഘടിപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

Story Highlights- The Pooja Knockout Cricket Tournament , Thripunithura

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top