പുതിയ സുരക്ഷ നിർദേശവുമായി ട്രായ്; കണക്ഷൻ റദ്ദാക്കുന്ന മൊബൈൽ നമ്പറുകൾ കൃത്യമായി അറിയിക്കണം

കണക്ഷൻ റദ്ദാക്കുന്ന മൊബൈൽ നമ്പറുകൾ എല്ലാമാസവും കൃത്യമായി അറിയിക്കണമെന്ന നിർദേശവുമായി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഉപഭോക്താവ് ഉപേക്ഷിച്ചതോ സ്ഥിരമായി വിഛേദിച്ചതോ ആയ നമ്പറുകൾ കമ്പനി മറ്റൊരു ഉപഭോക്താവിലേക്ക് മാറ്റുമ്പോൾ ഉണ്ടാവുന്ന സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രായ് ഈ പുതിയ സുരക്ഷാ നടപടി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം മുതൽ നമ്പറുകൾ റിപ്പോർട്ട് ചെയ്യണം.

നവംബർ ഒന്നു മുതൽ 30വരെ സ്ഥിരമായി വിഛേദിച്ച നമ്പറുകൾ ഡിസംബർ 7നു മുൻപായി ട്രായ്ക്ക് സമർപ്പിക്കണം. ഈ നമ്പറുകൾ ട്രായ്‌യുടെ വെബ്‌സൈറ്റിൽ ഡിസംബർ 8ന്  പ്രസിദ്ധീകരിക്കും. ബാങ്കുകൾ ഉൾപ്പെടെ ഉപഭോക്താവിന്റെ മൊബൈൽ നമ്പറുകൾ, തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ പട്ടിക പരിശോധിക്കാം.

എല്ലാ മാസവും 8-ാം തീയതിക്ക് മുൻപായി വിഛേദിക്കപ്പെടുന്ന നമ്പറുകൾ ഇപ്രകാരം പ്രസിദ്ധീകരിക്കും. ഇത് അടുത്ത മാസം 7-ാം തീയതി വരെ സൈറ്റിൽ ലഭ്യമാകും. പിന്നീട് ഇവ ഡേറ്റാബേസിലേക്ക് മാറ്റും. ഇത് ഒരു വർഷം വരെ ഡറ്റോ ബേസിൽ സൂക്ഷിക്കപ്പെടുന്നതാണ്.

ബാങ്ക് പോലുള്ള സ്ഥാപനങ്ങളിൽ ഉപഭോക്താവ് നൽകിയ മൊബൈൽ നമ്പർ വിഛേദിച്ച വിവരം അറിയാതിരുന്നാൽ ഇടപാടുമായി ബന്ധപ്പെട്ട നിർണാക വിവരങ്ങളോ ഒടിപിയോ ആ നമ്പറിലേക്ക് പോയേക്കാമെന്ന സുരക്ഷാ ഭീഷണി  മുൻ നിർത്തിയാണ് ട്രായ് മൊബൈൽ നമ്പർ അസാധുവാക്കൽ പട്ടിക തയാറാക്കുന്നത്. പലപ്പോഴും മൊബൈൽ കണക്ഷനുകൾ വിഛേദിക്കപ്പെടുമ്പോൾ ഇക്കാര്യം ട്രായ്‌യുടെ ശ്രദ്ധയിൽപെടുത്താത്തത് സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, വിഛേദിക്കപ്പെട്ട നമ്പറുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിയമവശങ്ങൾ പാലിക്കണമെന്നും ട്രായ് ബുധനാഴ്ച കമ്പനികൾക്ക് അയച്ച ഉത്തരവിൽ പറയുന്നു.

Story highlight: TRAI, new security proposal,  Mobile numbers, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top