വിദ്യാർത്ഥികൾക്ക് എതിരെയുള്ള യുഎപിഎ കേസ്; സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് എസ് രാമചന്ദ്ര പിള്ള

യുഎപിഎ കേസിൽ സംസ്ഥാന സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എസ് രാമചന്ദ്ര പിള്ള. സിപിഎം ആഗ്രഹിക്കുന്നതെല്ലാം ഇടത് സർക്കാറിന് നടപ്പാക്കാനാവില്ലെന്നും സിപിഎമ്മും സർക്കാറും രണ്ടാണെന്നും എസ്ആർപി കോഴിക്കോട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജനാധിപത്യ സമൂഹവും കടപ മാവോയിസ്റ്റുകളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

കോഴിക്കോട് പന്തീരങ്കാവിൽ സിപിഐഎം പ്രവർത്തകർക്ക് മേൽ യുഎപിഎ ചുമത്തുകയും വലിയ വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് സെമിനാർ സംഘടിപ്പിച്ചത്. സിപിഐഎം ആഗ്രഹിക്കുന്നതെല്ലാം ഇടത് സർക്കാറിന് നടപ്പാക്കാനാവില്ല എന്ന് പറഞ്ഞ എസ് രാമചന്ദ്രൻ പിളള, ചട്ടക്കൂടിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് മാത്രമേ ഒരു സർക്കാറിന് പ്രവർത്തിക്കാൻ കഴിയൂ എന്നും വ്യക്തമാക്കി.

അതേസമയം, വിവാദമായ കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹന്റെ പ്രസ്താവനക്ക് പിന്തുണയും എസ്ആർപി സെമിനാറിൽ പരോക്ഷമായി പറഞ്ഞു. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയത സംഭവത്തിൽ ഓരോ പാർട്ടി പ്രവർത്തകരും ആത്മപരിശോധനക്ക് വിധേയമാക്കണമെന്ന് സെമിനാറിൽ സംസാരിച്ച ഡിവൈഎഫ്‌ഐ സംസ്ഥന നേതാക്കൾ പറഞ്ഞു. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

Story  high lights: UPA case against students,  S Ramachandra Pillai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top