Advertisement

തങ്ങൾക്ക് കളിക്കണമെന്ന് രോഹിതും കോലിയും; പന്തിനെ ഒഴിവാക്കില്ലെന്ന് സെലക്ടർമാർ: സഞ്ജു പുറത്തായത് ഇങ്ങനെ

November 24, 2019
Google News 1 minute Read

മലയാളി താരം സഞ്ജു സാംസണിനെ വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരക്കുള്ള ടീമിൽ നിന്നു പുറത്താക്കിയത് മനസ്സില്ലമനസ്സോടെയെന്ന് റിപ്പോർട്ട്. ടീമിലേക്കുള്ള വിരാട് കോലിയുടെ മടങ്ങിവരവ് സഞ്ജുവിന് തിരിച്ചടിയായി എന്ന് ബാംഗ്ലൂർ മിറർ ആണ് റിപ്പോർട്ട് ചെയ്തത്. കോലിക്കൊപ്പം രോഹിതും പന്തും സഞ്ജുവിൻ്റെ പുറത്താകലിനു പിന്നിൽ പരോക്ഷമായി പങ്കായിട്ടുണ്ട്.

വർക്ക് ലോഡ് പരിഗണിച്ച് രോഹിത് ശർമ്മക്ക് വിശ്രമം നൽകാമെന്ന് സെലക്ടർമാർ കരുതിയിരുന്നതായിരുന്നു ടീമിൽ തുടരാനുള്ള സഞ്ജുവിൻ്റെ പഴുത്. എന്നാൽ തനിക്ക് വിശ്രമം വേണ്ടെന്നും കളിക്കണമെന്നും രോഹിത് തന്നെ പറഞ്ഞതോടെ ആ വഴി അടഞ്ഞു. ഫോമിലല്ലാത്ത ശിഖർ ധവാനെ ടീമിൽ നിലനിർത്തി ഫോം വീണ്ടെടുപ്പിക്കണമെന്നും യോഗത്തിൽ സംസാരമുണ്ടായി. ഐസിസി ടൂർണമെൻ്റുകളിൽ ധവാൻ പ്രകടിപ്പിക്കുന്ന ഫോമും അദ്ദേഹത്തെ നിലനിർത്തി ഫോം വീണ്ടെടുപ്പിക്കാനുള്ള തീരുമാനത്തിനു കരുത്തായി. ഇതും സഞ്ജുവിൻ്റെ സാധ്യതകളെ ഇല്ലാതാക്കി. ഋഷഭ് പന്ത് ടീമിൽ ഉണ്ടാവണമെന്ന് സെലക്ടർമാർ വാശി പിടിച്ചതോടെ വിക്കറ്റ് കീപ്പറായി ടീമിലെത്താനുള്ള സാധ്യതയും ഇല്ലാതായി.

ബംഗ്ലാദേശിനെതിരെ നടന്ന ടി-20 പരമ്പരയിൽ സഞ്ജു ടീമിൽ ഉൾപ്പെട്ടിട്ടും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. എന്നിട്ടും വിൻഡീസ് പരമ്പരയിൽ നിന്ന് പുറത്താക്കിയതിനെതിരെ ആരാധക രോഷം ഉയർന്നിരുന്നു. പ്രമുഖരടക്കം പലരും സെലക്ടർമാർക്കെതിരെ രംഗത്തു വന്നു. ഇതിനിടെ ഫോം വീണ്ടെടുക്കാൻ ടെസ്റ്റ് ടീമിൽ നിന്ന് ഋഷഭ് പന്തിനെ റിലീസ് ചെയ്തതും വിമർശന വിധേയമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here