അങ്കമാലിയിൽ വീണ്ടും അപകടം; അമോണിയം ടാങ്കർ മറിഞ്ഞു.

അങ്കമാലിയിൽ വീണ്ടും അപകടം. അമോണിയവുമായി പോയ ടാങ്കർ മറിഞ്ഞു. ചിറങ്ങരയിലാണ് സംഭവം. റോഡിന് നടുവിലാണ് ടാങ്കർ ലോറി മറിഞ്ഞത്.
അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവർ അങ്കമാലി മങ്ങാട്ടുകര സ്വദേശി ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോർജ്, റോസി തോമസ് എന്നിവരാണ് മരിച്ചത്. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നിന്ന് കുർബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന യാത്രക്കാർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സംഭവസ്ഥലത്തു വച്ചുതന്നെ യാത്രക്കാർ മരിച്ചിരുന്നു. പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here