അങ്കമാലി വാഹനാപകടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.  ബസ് ഓട്ടോറിക്ഷയെ ഇടിച്ച് നിരക്കിക്കൊണ്ടു പോകുന്നത് വീഡിയോയിൽ കാണാം. വൺ വേയിൽ നിന്ന് അടുത്ത ട്രാക്കിലേക്ക് ഓട്ടോ തിരിയുമ്പോഴാണ് അപകടം നടന്നത്.

അപകടത്തിൽ നാലുപേർ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്.

Read Also: നടി മോളി കണ്ണമാലിക്ക് സഹായഹസ്തവുമായി മമ്മൂട്ടി

രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയിൽ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ അങ്കമാലി മങ്ങാട്ടുകര സ്വദേശി ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോർജ്, റോസി തോമസ് എന്നിവരാണ് മരിച്ചത്. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നിന്ന് കുർബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലെ യാത്രക്കാർ. ബസ് സ്റ്റാൻഡിൽ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഈ ഓട്ടോയിൽ വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലത്തു വച്ചുതന്നെ യാത്രക്കാര്‍ മരിച്ചിരുന്നു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൃതദേഹങ്ങൾ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top