Advertisement

നടി മോളി കണ്ണമാലിക്ക് സഹായഹസ്തവുമായി മമ്മൂട്ടി

November 25, 2019
Google News 1 minute Read

നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. മാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ട് സഹായഹസ്തം നീട്ടുകയായിരുന്നു താരം.

രണ്ട് അറ്റാക്ക് കഴിഞ്ഞും പണമില്ലാതെ ചികിത്സ വഴിമുട്ടി നിൽക്കുകയായിരുന്നു മോളി. മമ്മൂട്ടിയുടെ പിഎ ഇവരുടെ വീട്ടിലെത്തി സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മോളിയെ ഉടൻ അങ്ങോട്ട് മാറ്റണമെന്നും അറിയിച്ചിട്ടുണ്ട്.

Read Also: ഹൃദയ സംബന്ധമായ അസുഖം: ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ മോളി കണ്ണമാലി

ഇപ്പോൾ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ മോളിയെ തിരുവനന്തപുരത്തേക്ക് മാറ്റും. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ സഹായമൊന്നും കിട്ടിയിരുന്നില്ല.

നടൻ ബിനീഷ് ബാസ്റ്റിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്തിൽ ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു പലരുടെയും പ്രതികരണം. എന്നാൽ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വീഡിയോയിൽ വിശദീകരിച്ചു.

 

 

molly kannamaly, mammotty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here