ഹൃദയ സംബന്ധമായ അസുഖം: ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ മോളി കണ്ണമാലി

ഹൃദയ സംബന്ധമായ അസുഖം ബാധിച്ച നടി മോളി കണ്ണമാലി ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിൽ. ‘ചാള മേരി’ എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ മോളി ഇപ്പോൾ ദുരിതക്കയത്തിലാണ്.

കേരളത്തിന് ഏറെ പ്രിയങ്കരിയായ മോളി ചേച്ചിയുടെ ജീവിതം സങ്കടക്കടലിലായിട്ട് നാളുകളേറെയായി. ഹൃദയസംബന്ധമായ അസുഖം കാരണം കുറേകാലമായി മോളി ചേച്ചി ജോലിക്ക് പോയിട്ട്. മക്കൾക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാൽ മരുന്ന് വാങ്ങാൻ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല.

അയൽവാസി കടം നൽകിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്പിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളുടെ പ്രിയ നടി.

 

moly kannamaly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More