റഷീദ് തിരിച്ചെത്തി; തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിലെ ഒരാളെ തിരിച്ചറിയാമെന്ന് റഷീദ് പൊലീസിൽ മൊഴി നൽകി

മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തിരിച്ചെത്തി. മലപ്പുറം സ്റ്റേഷനിലാണ് റഷീദ് എത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞതും വാർത്ത പരന്നതുമാണ് മണിക്കൂറുകൾക്കകം റഷീദിനെ വിട്ടയക്കാൻ കാരണം. പൊലീസ് റഷീദിന്റെ മൊഴി രേഖപ്പെടുത്തി.

സാമ്പത്തിക ഇടപാടാണ് തട്ടി കൊണ്ട് പോകലിന് പിന്നിൽ. റഷീദിനെ സംഘം ആദ്യം കൊണ്ട് പോയത് താനൂരിലേക്കാണെന്ന് റഷീദ് മൊഴി നൽകി. പിന്നീട് കൊണ്ടോട്ടിയിൽ ഇറക്കി വിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ മർദിച്ചുവെന്ന് റഷീദ് പൊലീസിൽ മൊഴി നൽകി. തന്നെ തട്ടിക്കൊണ്ടു പോയത് നാലംഗ സംഘമാണെന്ന് റഷീദ് മധ്യമങ്ങളോട് പറഞ്ഞു. നാലംഗ സംഘത്തിൽ ഒരാളെ തിരിച്ചറിയാമെന്ന് റഷീദ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഇന്ന് വൈകുന്നേരത്തോടെയാണ് മലപ്പുറം ഡിസിസി ഓഫീസ് പരസരത്ത് നിന്ന് റഷീദിനെ സംഘം തട്ടിക്കൊണ്ടുപോകുന്നത്. മലപ്പുറം ഡിസിസി ഓഫീസ് പരിസരത്ത് നിൽക്കുകയായിരുന്ന പിപി റഷീദിനെ വാഗനർ കാറിലെത്തിയ സംഘമാണ് കടത്തി കൊണ്ടുപോയത്. റഷീദിന്റെ വാഹനം ഇടിച്ചിട്ട ശേഷം ബലമായി കടത്തി കൊണ്ടു പോയതാണെന്നും ക്വട്ടേഷൻ സംഘമാണ് പിന്നിലന്നും സ്വർണം ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായും റഷീദിന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

Story highlights : congress, kidnap

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top