മലപ്പുറത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി

മലപ്പുറത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് മലപ്പുറം മണ്ഡലം ബ്ലോക്ക് സെക്രട്ടറി പിപി റഷീദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സ്വർണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.
ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. മലപ്പുറം ഡിസിസി ഓഫീസ് പരിസരത്ത് നിൽക്കുകയായിരുന്ന പിപി റഷീദിനെ വാഗനർ കാറിലെത്തിയ സംഘമാണ് കടത്തി കൊണ്ടുപോയത്. റഷീദിന്റെ വാഹനം ഇടിച്ചിട്ട ശേഷം ബലമായി കടത്തി കൊണ്ടു പോയതാണെന്നും ക്വട്ടേഷൻ സംഘമാണ് പിന്നിലന്നും സ്വർണം ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായും റഷീദിന്റെ സുഹൃത്തുക്കൾ പറഞ്ഞു
കൊണ്ടോട്ടി കേന്ദ്രമായ സംഘമാണ് തട്ടികൊണ്ടുപോയതന്ന് സംശയം.ഒരു മാസം മുമ്പ് ഒരു സംഘം ആളുകൾ വീട്ടിൽ വന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെക്ക് ഒപ്പിട്ട് വാങ്ങുകയും ചെയ്തതായും സുഹൃത്തുക്കൾ പറഞ്ഞു. കുടുംബവും സുഹൃത്തുക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Story highlights : congress, kidnap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here