ഷഹ്‌ല ഷെറിന്റെ മരണം: വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു; പൊലീസ് സംഘം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി

വയനാട് സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു. ക്ലാസ് റൂമിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചതിനെത്തുടര്‍ന്നായി രുന്നു പ്രതിഷേധം. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.

Read Also: ‘അധ്യാപകരെ പിരിച്ചുവിടണം, പിടിഎ ഭാരവാഹികളെ കയറ്റരുത്’; സർവജന സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

രാവിലെ മുതൽ സ്‌കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. രക്ഷിതാക്കളും പിടിഎ അംഗങ്ങളുമായി പലകുറി ചർച്ച നടത്തി. ഇതേ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
അധ്യാപകരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ വീണ്ടും പ്രതിഷേധം തുടരുമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ സ്വരത്തിൽ പറയുന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എഎസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ലീഗൽ സർവീസസ് അതോറിറ്റിയും ഇന്ന് സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. അധ്യാപകരെ സംഘം ചോദ്യം ചെയ്തു.

ഹൈസ്‌കൂൾ വിഭാഗത്തിൽ നാളെ ക്ലാസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ ഇന്ന് ശുചീകരണ പ്രവൃത്തികൾ നടന്നു. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധിയായിരിക്കും.

 

 

wayanad, shahla sherin, sulthan batheri, sarvajana hss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top