Advertisement

ജെഎൻയു: ഹോസ്റ്റൽ ഫീസിൽ വീണ്ടും ഇളവ് നൽകി സർവകലാശാല ഉത്തരവ്

November 26, 2019
Google News 1 minute Read

ജെഎൻയുവിലെ ഹോസ്റ്റൽ ഫീസിൽ വീണ്ടും ഇളവ് നൽകി സർവകലാശാല ഉത്തരവിറക്കി. ആഭ്യന്തര ഉന്നതാധികാര സമിതിയുടെ ശുപാർശകൾ അംഗീകരിച്ച ജെഎൻയു ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് യൂട്ടിലിറ്റി, സർവീസ് ചാർജ് എന്നിവയിൽ 75 ശതമാനം ഇളവും എപിഎൽ വിഭാഗത്തിന് 50 ശതമാനം ഇളവും അനുവദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാർത്ഥികളിൽ നിന്ന് നിർദേശങ്ങൾ തേടാനും ആവശ്യങ്ങൾ പഠിക്കാനും ആഭ്യന്തര ഉന്നതാധികാര സമിതിയെ സർവകലാശാല നിയോഗിച്ചത്.

Read Also: ജെഎൻയു സമരം; വിദ്യാർത്ഥികളുടെ നിർദേശങ്ങൾ തേടാൻ ആഭ്യന്തര ഉന്നതാധികാര സമിതി

വിദ്യാർത്ഥി പ്രക്ഷോഭം ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് നടപടി. ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 2000രൂപയിൽ നിന്ന് 500 രൂപ ആക്കിയാണ് ചാർജ് കുറച്ചത്. സിംഗിൾ മുറി മാസ വാടക 600ൽ നിന്ന് 300 ആയും രണ്ട് കിടക്കയുള്ള മുറിയുടെ വാടക 300 ൽ നിന്ന് 150 ആയും പുനർനിശ്ചയിച്ചു .ബി.പിഎൽ വിഭാഗങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

നേരെത്തെ സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിൽ ഹോസ്റ്റൽ ഫീസ് 50 ശതമാനം കുറച്ചിരുന്നു. ഈ തുകയിന്മേലാണ് വീണ്ടും ഇളവ് നൽകിയിക്കുന്നത്. വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ച് ഒരു മാസത്തിനു ശേഷമാണ് ഇത്തരമൊരു നടപടി .അതേ സമയം പൂർണ്ണമായും ഫീസ് വർധനവ് പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

 

 

jnu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here