പ്രമുഖ വ്യവസായി ജോർജ് പോൾ അന്തരിച്ചു

പ്രമുഖ വ്യവസായിയും സുഗന്ധവ്യജ്ഞന വ്യവസായ സംരംഭമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർമാനുമായ ജോർജ് പോൾ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഓർത്തഡോക്‌സ് സഭ അൽമായ ട്രസ്റ്റി, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള കൗൺസിൽ വൈസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.

സുഗന്ധവ്യഞ്ജന സത്തുകളുടെ കയറ്റുമതിയിൽ ഏറ്റവും മുൻപന്തിയിലുള്ള സ്ഥാപനമാണ് സിന്തൈറ്റ്.

 

Story highlights  – Obit,‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More