പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥയെപ്പറ്റി വിടി ബൽറാം ഫേസ്ബുക്കിൽ; എംഎം മണിക്കിട്ട് പണി

ശബരിമല പ്രവേശനത്തിനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കുനേരെ ഇന്ന് ബിജെപി പ്രവർത്തകർ മുളക് സ്‌പ്രേ പ്രയോഗിച്ചിരുന്നു. സംഭവത്തെ കളിയാക്കി ‘മുളക് സ്‌പ്രേ കണ്ണിനും മനസിനും കുളിർമ നൽകുന്നെന്ന്’ ഫേസ്ബുക്ക് പോസറ്റിട്ട മന്ത്രി എം.എം മണിയെ വിമർശിച്ച് കോൺഗ്രസ് വിടി ബൽറാം എംഎൽഎ.

‘സംഘപരിവാർ, ജനം നാടകം തൃപ്തി 2019 എന്ത് നല്ല തിരക്കഥ. കണ്ണിനും മനസിനും കുളിർമ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ’ എന്നാണ് മണിയുടെ പോസ്റ്റ്. പതഞ്ജലിയുടെ മുളകുപൊടി ബെസ്റ്റാണെന്ന് മറ്റൊരു പോസ്റ്റിൽ മന്ത്രി എഴുതിയിരുന്നു.

ഇതിനെ വിമർശിച്ചാണ് വിടി ബൽറാം അരങ്ങിലെത്തിയിരിക്കുന്നത്. ‘സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!’, ബെൽറാം ഫേസ്ബുക്കിൽ പറയുന്നു.

പോസ്റ്റ് താഴെ,

ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികൾക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി പൊലീസ് സംരക്ഷണം നൽകില്ല എന്നാണ് അടുത്ത നിലപാട്. അതൊക്കെ ശരി. സർക്കാരിന്റെ സൗകര്യം. പക്ഷേ ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!

v t balram fb post, mm mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top