ഐഫോൺ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സാപ്പ്

ഐഫോൺ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. 2.19.120 എന്ന വേർഷൻ നമ്പറോടുകൂടിയ ഈ അപ്‌ഡേറ്റിൽ ചാറ്റ് സ്‌ക്രീൻ റീ ഡിസൈനിംഗ്, കോൾ വെയ്റ്റിംഗ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്ട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

കോൾ വെയ്റ്റിംഗ് ഫീച്ചറാണ് അപ്‌ഡേറ്റിലെ ഹൈലൈറ്റ്. ഒരു വാട്ട്‌സാപ്പ് കോളിലായിരിക്കുമ്പോൾ തന്നെ മറ്റൊരു വാട്ട്‌സാപ്പ് കോൾ അറ്റൻഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. നിലവിൽ ഒരു സമയത്ത് ഒരു വാട്ട്‌സാപ്പ് കോൾ മാത്രമേ സാധ്യമാകൂ. മാത്രമല്ല ഒരു കോളിലായിരിക്കുമ്പോൾ മറ്റൊരു കോൾ വരുന്നതിന്റെ നോട്ടിഫിക്കേഷനും വരാറില്ല.

Read Also : വാട്ട്‌സാപ്പ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണം; മുന്നറിയിപ്പ് നൽകി ടെലിഗ്രാം സ്ഥാപകൻ

മറ്റൊന്ന് ചാറ്റ് സ്‌ക്രീൻ റീഡിസൈനിംഗ് ആണ്. മെസ്സേജുകൾ പെട്ടെന്ന് തന്നെ സ്‌കാൻ ചെയ്യാൻ ഈ അപ്‌ഡേറ്റിലൂടെ സാധിക്കും. ‘വോയിസ് ഓവർ മോഡിലായിരിക്കുമ്പോൾ’ ബ്രെയ്‌ലി കീബോർഡിൽ നിന്ന് പെട്ടെന്ന് തന്നെ സന്ദേശങ്ങൾ അയക്കാൻ പറ്റും.

മറ്റൊന്ന് ഗ്രൂപ്പ് പ്രൈവസി സെറ്റിംഗാണ്. ആപ്പ് സ്റ്റോറിൽ പോയി പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യാം.

Story Highlights : Whatsapp, iphone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top