Advertisement

തെരഞ്ഞെടുപ്പ് ചട്ടലംഘനം: എന്‍എസ്എസിനെതിരെ തുടര്‍നടപടി വേണ്ടെന്നുവച്ച് സിപിഐഎം

November 27, 2019
Google News 0 minutes Read

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ എന്‍എസ്എസിന് ആശ്വാസം. തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് പരാതികള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ലഭിച്ചിരുന്നു.

വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ സെക്രട്ടറിയായുള്ള കെ സി വിക്രമനാണ് സിപിഐഎമ്മിനു വേണ്ടി പരാതി നല്‍കിയിരുന്നത്.എന്നാല്‍ പരാതിക്കാര്‍ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അറിയിച്ചതായുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചു.

പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്നും അതിനാല്‍ തന്നെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയുമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത്. വൈകാതെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here