കോഴിക്കോട്ടെ പാളയം മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധവുമായി വ്യാപാരികള്‍

കോഴിക്കോട്ടെ പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി അടുത്ത ദിവസം 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ പാളയത്തെ വെജിറ്റബിള്‍ മര്‍ച്ചന്റസ് അസോസിയേഷന്റ യോഗത്തില്‍ തീരുമാനിച്ചു. കോര്‍പ്പറേഷന്റെ നടപടിക്ക് എതിരെ ഹൈകോടതിയെ സമീപിക്കാനും വ്യാപാരികള്‍ തീരുമാനിച്ചു.

നാലര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റാണ് വെറും രണ്ട് ഏക്കറില്‍ താഴെ മാത്രം ഉള്ള കല്ലുത്താന്‍ കടവിലേക്ക് മാറ്റാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത് .ഇതിന് എതിരെ തുടക്കം മുതല്‍ വ്യാപരികള്‍ പ്രതിഷേധവുമായി രംഗത്ത് ഉണ്ട്.

എന്നാല്‍ ഏറ്റവും ഒടുവില്‍ ഒരു വര്‍ഷം കൊണ്ട് പച്ചക്കറി മാര്‍ക്കറ്റ് മാറ്റാനുള്ള തീരുമാനം വന്നതോടെയാണ് പരസ്യമായുള്ള പ്രതികരണങ്ങള്‍ക്കും,പ്രതിഷേധ പരിപാടികളിലേക്കും വ്യാപരികള്‍ കടക്കുന്നത്.ഇതിന്റ ആദ്യം ഘട്ടം എന്ന നിലയ്ക്ക് അടുത്ത ദിവസം വ്യാപാരികള്‍ പാളയത്ത് 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top